കൊളംബോ: ഭാരത മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയില്‍. ഇന്നു രാവിലെയാണ് നാല് ഭാരത മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇവരെ പിടികൂടിയത്. ഇവരെ പിന്നീട് ശ്രീലങ്കന്‍ ഫിഷറീസ് വകുപ്പിനു കൈമാറി. മത്സ്യബന്ധനത്തിനുപയോഗിച്ച ബോട്ടും നാവികസേന പിടിച്ചെടുത്തു.
ശ്രീലങ്കയിലെ നെടുത്തീവില് വച്ചാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച ഇത്തരത്തില്‍ അറസ്റ്റിലായ തമിഴ്നാട് സ്വദേശികളായ നാലു മത്സ്യത്തൊഴിലാളികളെ വിട്ടയക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമാന സംഭവം വീണ്ടും ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: