ന്യൂദല്‍ഹി: ദല്‍ഹിയിലെ പ്രകൃതിദത്ത ജലസ്രോതസുകള്‍ പുനരുജ്ജീവിപ്പിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജലസ്രോതസുകള്‍ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ വൃത്തിയാക്കുകയും പുനരുജ്ജീവിപ്പാനുള്ള നടപടിയെടുക്കുകയും വേണമെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
ഇതുസംബന്ധിച്ച് എന്‍ജെറ്റി ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് സ്വന്ത്രകുമാര് അധ്യക്ഷനായ ബഞ്ച് വനംപരിസ്ഥിതി മന്ത്രാലയം, നഗരവികസന മന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍, ദല്‍ഹി ജല്‍ ബോര്‍ഡ്, ദല്‍ഹി വികസന അതോറിറ്റി എന്നിവയ്ക്ക് നോട്ടീസ് അയച്ചു.
വരുന്ന മൂന്ന് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനത്തിന്റെ ഭൂഗര്‍ഭജലനിരപ്പ് താഴ്ന്നുവരുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് ട്രൈബ്യൂണല്‍ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: