ഹോ ചിമിന് (വിയറ്റ്നാം): പതിനേഴാമത് ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ മലയാളി താരം മെയ്മോന് പൗലോസിന് വെള്ളി. ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ നേരിയ വ്യത്യാസത്തിനാണ് മെയ്മോന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. 14 സെക്കന്റില്‍ ഫിനിഷ് ചെയ്ത് മലേഷ്യയുടെ മുഹമ്മദ് റിസുവ ഹെയ്സാദ് സ്വര്‍ണ്ണം നേടിയപ്പോള്‍ മെയ്മോന് ഫിനിഷ് ലൈന്‍ കടന്നത് 14.02 സെക്കന്റില്‍. ആണ്‍കുട്ടികളുടെ ഡെക്കത്ത്ലണില് കൃഷ്ണകുമാര്‍ 6551 പോയിന്റുമായി വെങ്കലം നേടി.
പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ എസ്. പ്രിയദര്‍ശിനി 12.65 മീറ്റര്‍ ചാടി ആറാമതാണ് ഫിനിഷ് ചെയ്തത്. മീറ്റിലെ വേഗതയേറിയ താരമായി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലേഷ്യയുടെ ജാറ്റന് കെയ്റുള് ഹനീഫും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചൈനയുടെ ല്യു ക്വനും തെരഞ്ഞെടുക്കപ്പെട്ടു. മീറ്റ് ഇന്ന് സമാപിക്കു
പ്രതികരിക്കാൻ ഇവിടെ എഴുതുക: