ജൊഹാന്നസ്ബര്‍ഗ്: റംസാന് തുടങ്ങുന്നതിനു മുന്‍പ് ദക്ഷിണാഫ്രിക്കയില്‍ ഭീകരാക്രമണ സാധ്യതയെന്ന് യുഎസ്. ജൊഹാന്നസ്ഹബര്ഗ്, കേപ്ടൗണ്‍ തുടങ്ങിയ നഗരങ്ങളിലെ ഷോപ്പിങ് മാളുകളും വാണിജ്യ കേന്ദ്രങ്ങളുമാണ് ഭീകരരുടെ ലക്ഷ്യമെന്നും രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് യുഎസ് എംബസി മുന്നറിയിപ്പു നല്കി.
എന്നാല്‍, യുഎസ് വാദം ദക്ഷിണാഫ്രിക്ക തള്ളി. റംസാനു മുന്നോടിയായി ലോകമെങ്ങും ആക്രമണം നടത്താന്‍ ഭീകരസംഘടനയായ ഐഎസ് അണികള്‍ക്കു നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ യുഎസിന്റെ മുന്നറിയിപ്പ്. ദക്ഷിണാഫ്രിക്കയിലുള്ള യുഎസ് പൗരന്മാരോട് കരുതിയിരിക്കാനും എംബസി നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: