ന്യൂദല്‍ഹി: മഥുര കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് വ്യക്തമാക്കി. യുപി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് തയ്യാറാകണമെന്നും അംറോഹയില്‍ നടന്ന റാലിയില്‍ രാജ്നാഥ്സിങ് ആവശ്യപ്പെട്ടു.
മഥുരയില്‍ നടന്ന കലാപത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്ന് യുപി സര്‍ക്കാരിന് ആഗ്രഹമുണ്ടെങ്കില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാനം ശുപാര്‍ശ ചെയ്യണം. മഥുരയില്‍ നടന്നത് ചെറിയൊരു സംഭവമായി കാണരുത്. ആഭ്യന്തരമന്ത്രിയായി താനുള്ളിടത്തോളം കാലം സംസ്ഥാനങ്ങളിലെ ക്രമസമാധാന പ്രശ്നങ്ങളില്‍ ഇടപെടില്ല. എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട കടമ സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും കേന്ദ്രആഭ്യന്ത്രമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: