ബസ്സ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുനീക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം

Sunday 5 June 2016 9:57 pm IST

പുതുപ്പള്ളി: വെട്ടത്തുകവലയിലെ ബസ്സ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുനീക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സേവാഭാരതി ഇവിടെ നിര്‍മ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കാനുള്ള നീക്കമാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. കോണ്‍ഗ്രസ്സ് നേതാവും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ റെജിമോന്‍ ജോസഫാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് ആക്ഷേപം. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഇവിടെ സ്ഥിതിചെയ്യുന്ന കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കാനുള്ള ശ്രമത്തിന് പിന്നില്‍ രാഷ്ട്രീയ വൈര്യമാണെന്നും സൂചനയുണ്ട്. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച സോളാര്‍ ലൈറ്റ് നശിച്ചുകിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായിട്ടും അത് ശ്രദ്ധിക്കാതെ ജനങ്ങള്‍ക്ക് തണലായ വെയിറ്റിംഗ് ഷെഡ് പൊളിച്ച് നീക്കാനുള്ള ശ്രമത്തില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ പണം ഉപയോഗിച്ച് സ്ഥാപിച്ച സംരംഭമായ സോളാര്‍ ലൈറ്റ് വീണ് കിടക്കുന്നത് കണ്ടിട്ടും കാണാത്ത മട്ടില്‍ നടക്കുന്ന 'ജനസേവകന്‍' ജനങ്ങള്‍ക്ക് സേവാഭാരതി ഒരുക്കിയ വിശ്രമകേന്ദ്രം തകര്‍ക്കാന്‍ ശ്രമിക്കുന്നത് ജനങ്ങളോട് കാട്ടുന്ന വഞ്ചനയാണെന്ന് ബിജെപി ആരോപിച്ചു. ഒരുപറ്റം കോണ്‍ഗ്രസ്സുകാരുടെയും ചില വ്യക്തികളുടെയും മാത്രം താത്പര്യപ്രകാരം ഒരു നാടിന്റെ തണലിനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.