സംന്യാസിമാരെ അവഹേളിച്ച് മന്ത്രി സുധാകരന്‍ വീണ്ടും

Monday 6 June 2016 10:11 am IST

അമ്പലപ്പുഴ: മന്ത്രിയായിരിക്കെ വാമൊഴി വഴക്കങ്ങള്‍കൊണ്ട് മുമ്പും വിവാദങ്ങളുണ്ടാക്കിയ മന്ത്രി ജി. സുധാകരന്‍ ഇത്തവണയും തുടങ്ങി. ഹിന്ദു സംന്യാസിമാരെ അപമാനിച്ചാണ് മന്ത്രിയുടെ തുടക്കം. ഹിന്ദു സംന്യാസിമാര്‍ അടിവസ്ത്രം ഉപയോഗിക്കാത്തവരെന്നായിരുന്നു സുധാകരന്റെ അവഹേളനം. പുന്നപ്ര സ്വദേശിനിയായ കോളേജ് വിദ്യാര്‍ത്ഥിനി ആദിലാ കബീറിന്റെ കവിതാ സമാഹാരമായ 'ശലഭമഴ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം നടത്തിയ പ്രസംഗത്തിലാണ് മന്ത്രി സുധാകരന്‍ ഹിന്ദു സന്ന്യാസിമാരെ പരിഹസിച്ചത്. ക്രിസ്ത്യന്‍, മുസ്ലിം പുരോഹിതര്‍ മാന്യമായി വസ്ത്രം ധരിക്കുന്നവരാണെന്നും സുധാകരന്‍ പറഞ്ഞു. തിങ്ങി നിറഞ്ഞ സദസില്‍ ഏറെയും ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവരായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് കാക്കാഴം മുസ്ലിം പള്ളിയില്‍ നടന്ന ചടങ്ങില്‍ ക്ഷേത്ര പൂജാരിമാരെ ഇത്തരത്തില്‍ ആക്ഷേപിച്ചത് വന്‍ വിവാദമാകുകയും ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ആലപ്പുഴ ഋഷികേശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏഴാച്ചേരി രാമചന്ദ്രന് പുസ്തകം നല്‍കിയാണ് സുധാകരന്‍ പ്രകാശനം നിര്‍വഹിച്ചത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരില്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോഴും ചിലരെ പ്രീണിപ്പിക്കാന്‍ സുധാകരന്‍ നിരന്തരം ക്ഷേത്രപൂജാരിമാരെ ഇത്തരത്തില്‍ അവഹേളിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.