ആലുവ: പ്രകൃതി സംരക്ഷണത്തിന് ബാലഗോകുലം നടപ്പാക്കുന്ന ‘അയല്‍ വീടിനു സൗഹൃദത്തണല്‍’ പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കം. അയ്യായിരം ഗ്രാമങ്ങളില്‍ ഇന്നലെ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈ നട്ടു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആലുവ പാലസില്‍ സൗഹ്യദതൈ നട്ട് ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് കെ.പി. ബാബുരാജന് മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
പരിസ്ഥിതി പ്രവര്ത്തകന് പ്രെഫ.എസ്. സീതാരാമനെ ആദരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പ്രസന്നകുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ വി. ഹരികുമാര്‍, കെ. മോഹന്‍ദാസ്, പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ. ഗോപാലകൃഷ്ണമൂര്‍ത്തി എന്നിവര്‍ സംബന്ധിച്ചു. കഴിഞ്ഞയാഴ്ച അങ്കമാലിയില്‍ നടന്ന ബാലഭാരതത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൃക്ഷത്തൈ നടല്‍, മര മുത്തച്ഛന്മാരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ആദരിക്കല്‍ എന്നിവ നടന്നു. ശ്രീകൃഷ്ണ ജയന്തി ദിനത്തിലും തണല്‍മരങ്ങള്‍ വച്ചുപിടിപ്പിക്കും. കാവ് സംരക്ഷണത്തിനുള്ള പദ്ധതിയും ഇതിന്റെ ഭാഗമായി ആവിഷ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: