തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ബിജെപിയുടെ ആഭിമുഖ്യത്തില്‍ ലോകപരിസ്ഥിതിദിനം വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് കൊണ്ട് ആചരിച്ചു. നേമം മണ്ഡലത്തില്‍ തിരുവല്ലത്ത് ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. മണ്ഡലത്തില്‍ തിരുമല, പൂജപ്പുര, പാപ്പനംകോട് വാര്‍ഡുകളിലും മണ്ഡലം പ്രസിഡന്റ് എം.ആര്. ഗോപന്, ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി എന്നിവരുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചരണം ആചരിച്ചു. വട്ടിയൂര്‍കാവില്‍ പരിസ്ഥിതി ദിനാചരണം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. വട്ടിയൂര്‍കാവിലെ ഒന്‍പത് സ്ഥലങ്ങളില്‍ വിവിധ പരിപാടികളോടെയാണു പരിസ്ഥിതി ദിനം ആചരിച്ചത്. തിരുവനന്തപുരം മണ്ഡലത്തില്‍ ചിത്തിരതിരുനാള്‍ പാര്‍ക്കില്‍ മഹിളമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് പരിസ്ഥിതിദിനാചരണം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. എസ്. സുരേഷ്, ശ്രീവരാഹം വിജയന് എന്നിവര്‍ സംസാരിച്ചു. മണക്കാട് വാര്‍ഡിലെ പരിസ്ഥിതിദിനാചരണ പരിപാടികള്‍ക്ക് കൗണ്‍സിലര്‍ സിമി ജ്യോതിഷ് നേതൃത്വം നല്കി. മുട്ടത്തറ, ചാല, കോട്ടയ്ക്കകം വാര്‍ഡുകളിലെ പരിസ്ഥിതി ദിനാചരണ പരിപാടികള്‍ കൗണ്‍സിലര്‍മാരായ സുരേഷ്, ചിഞ്ചു ടീച്ചര്‍, മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. മുരളി എന്നിവരുടെ നേതൃത്വത്തില്‍ നടന്നു. ആറ്റിങ്ങല്‍ മണ്ഡലത്തിലെ പരിസ്ഥിതിദിനാചരണം വഞ്ചിയൂരില്‍ വൃക്ഷത്തൈ നട്ട് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം തോട്ടയ്ക്കാട് ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലത്തില്‍ 10 സ്ഥലങ്ങളില്‍ വിവിധ പരിപാടികളോടെ പരിസ്ഥിതിദിനം ആചരിച്ചു. വര്‍ക്കലയില്‍ ഇലകമണ്ണിലും അരുവിക്കരയില്‍ പൂവച്ചല്‍ ഉള്‍പ്പെടെ അഞ്ച് പഞ്ചായത്തുകളിലും ചിറയിന്‍കീഴില്‍ മൂന്ന് പഞ്ചായത്തുകളിലും കാട്ടക്കട അഞ്ച് പഞ്ചായത്തുകളിലും പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. നെയ്യാറ്റിന്‍കരയില്‍ ബിജെപിയുടെ ആഭിമുഖ്യത്തില്‍ ലോകപരിസ്ഥിതിദിനം നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ ആര്‍എംഒ ഡോ. സിമിമോള്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പൂഴിക്കുന്ന് ശ്രീകുമാര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: