കണ്ണൂര്‍: കൗസര്‍ ഇംഗ്ലീഷ് സ്കൂളില്‍ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങിയ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിച്ചു. സ്കൂളില്‍ നടന്ന ചടങ്ങില്‍ പിടിഎപ്രസിഡന്റ് മുഹമ്മദ് ഖലീല്‍ അധ്യക്ഷത വഹിച്ചു. കൗസര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് വി.കെ.ഹംസ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് മാനേജര്‍ വി.കെ.ഖാലിദ്, ഡോ.പി.സലീം, യു.പി.സിദ്ധീഖ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ വിനോദ്കുമാര്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ പി.എം. പ്രശാന്തി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: