പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാവ്-കുളം പൈതൃകസമ്പത്ത് സംരക്ഷണ സന്ദേശയാത്ര മാടായിപ്പാറയില്‍ നടന്നു. മാടായിക്കാവ് പരിസരത്ത് യാത്രയുടെ ഉദ്ഘാടനം പ്രശസ്ത കഥാകൃത്ത് പി.കെ.ഭാഗ്യലക്ഷ്മി നിര്‍വ്വഹിച്ചു. യാത്ര വടുകുന്ദ ശിവക്ഷേത്രക്കുളത്തിനു സമീപത്ത് സമാപിച്ചു. തപസ്യ അക്ഷര വനം നിര്‍മ്മാണ പരിപാടിയില്‍ 51 വൃക്ഷത്തൈകള്‍ നട്ടു.വെദിര മന വിഷ്ണുനമ്പൂതിരി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പാണപ്പുഴ പദ്മനാഭ പണിക്കര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ.മാധവന്, പി.പി.കരുണാകരന് എന്നിവര്‍ സംസാരിച്ചു. മാടായിപ്പാറ സംരക്ഷണ സമിതി ചെയര്മാന് കെ.പി.ചന്ദ്രാംഗദന്‍ മാടായിപ്പാറയും ജൈവസമ്പത്തും എന്ന വിഷയത്തില്‍ ക്ലാസെടുത്തു. പ്രശാന്ത് ബാബു കൈതപ്രം സ്വാഗതവും പി.പി.സന്ദീപ് കുമാര്‍ നന്ദിയും പറഞ്ഞു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. മധു കാനായി കവിത അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: