കണ്ണൂര്‍: പെന്ഷന് പരിഷ്ക്കരണ കുടിശ്ശിക ഒറ്റത്തവണയായി നല്‍കണമെന്നും മിനിമം ആനുകൂല്യം ഉറപ്പു വരുത്തണമെന്നും കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്ഷനേഷ്ഴ്സ് യൂണിയന് സംസ്ഥാന സ്മ്മേളനം ആവശ്യപ്പെട്ടു. പ്രത്യക ചികിത്സാ പദ്ധതി നടപ്പാക്കണമെന്നും 70 വയസ്സിന് മുകളിലുള്ള പെന്‍ഷന്‍കാര്‍ക്ക് അധികപെന്‍ഷന്‍ അനുവദിക്കണമെന്നും കണ്ണൂരില്‍ സമാപിച്ച യൂണിയന് സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. വിലക്കയറ്റം തടയുക, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. യൂണിയന് സംസ്ഥാന പ്രസിഡന്റ് എന്‍. സദാശിവന് നായര്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: