കണ്ണൂര്‍: പൊടിക്കുണ്ടില്‍ സ്ഫോടനം നടന്ന് രണ്ടരമാസം പിന്നിട്ടിട്ടും അപകടത്തിനിരയായവര്‍ക്ക് യാതൊരുവിധ സാമ്പത്തിക സഹായവും അധികാരികളുടെ ഭാഗത്തുനിന്നും ലഭ്യമാകാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മറ്റി മുഖ്യമന്ത്രിക്ക് പരാതി നല്കി.
മഴ ശക്തമാകുന്നതോടെ വീടുകളുടെ സംരക്ഷണം എങ്ങനെ സാധ്യമാകുമെന്ന തീവ്രമായ ആശങ്കയിലാണ് പ്രദേശത്തെ 84 കുടുംബങ്ങള്‍. സ്ഫോടനത്തിന്റെ തൊട്ടടുത്ത ദിവസം സ്ഥലം സന്ദര്‍ശിച്ച കടന്നപ്പള്ളി രാമചന്ദ്രന്, പി.കെ.ശ്രീമതി എംപി എന്നിവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷി അധികാരത്തിലെത്തുമ്പോള്‍ കണ്ണൂരിന്റെ മുഖ്യമന്ത്രി അധികാരത്തിലെത്തുമെന്നും അപ്പോള്‍ പ്രശ്നത്തില്‍ അശ്വാസ്യകരമായ നടപടിയുണ്ടാകുമെന്നും പ്രസ്താവിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നിവേദനം നല്‍കിയത്.
അന്യ സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: