ബാലഗോകുലം തലശ്ശേരി താലൂക്ക് സമിതി ലോക പരിസ്ഥിതിദിനം ആചരിച്ചു

Monday 6 June 2016 12:44 am IST

തലശ്ശേരി: ബാലഗോകുലം തലശ്ശേരി താലൂക്ക് ലോകപരിസ്ഥിതിദിനം വിവിധ പരിപാടികളോടെ വിപുലമായി നടത്തി. ഈ കാലഘട്ടത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി അവബോധം സൃഷ്ടിക്കാന്‍ ഗോകുലങ്ങളുടെ പരിധിയിലുള്ള മുഴുവന്‍ വീടുകളിലും ഗോകുലംഗങ്ങള്‍ സൗഹൃദ സന്ദര്‍ശനം നടത്തി ബോധവത്കരണം ചെയ്യുകയും ഓരോ വീട്ടിലും കൃഷ്ണതുളസി നട്ടപിടിപ്പിക്കുകയും ചെയ്തു. താലൂക്കിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും താലൂക്ക് കാര്യദര്‍ശി രമിത്ത്, താലൂക്ക് സംഘടനാ കാര്യദര്‍ശി ദിജില്‍, താലൂക്ക് സമിതി അംഗം അരുണ്‍ എന്നിവര്‍ നേതൃത്തം നല്കി. ചാലില്‍ പാര്‍ത്ഥസാരഥി ഗോകുലത്തില്‍ നടന്ന പരിപാടിയില്‍ താലൂക്ക് സമിതി അംഗം അരുണ്‍ ,ഗോകുല രക്ഷാധികാരി ചൈതന്യ എന്നിവര്‍ നേതൃത്വം നല്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.