ജില്ലയിലെങ്ങും പരിസ്ഥിതി ദിനാഘോഷം

Monday 6 June 2016 12:41 am IST

കണ്ണൂര്‍: ലൈബ്രറി കൗണ്‍സില്‍ പരിസ്ഥിതി ദിനാഘോഷം ജില്ലാതല ഉദ്ഘാടനവും താലുക്ക് സംഗമവും തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. താലുക്ക് പ്രസിഡന്റ് ഇ.ചന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ പി.അപ്പുക്കുട്ടന്‍ സംസ്ഥാന പദ്ധതിയും ജില്ലാ സെക്രട്ടറി പി.കെ.ബൈജു ജില്ലാ പദ്ധതിയും അവതരിപ്പിച്ചു. പരിസ്ഥിതിയും വികസനവും എന്ന വിഷയത്തില്‍ ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാന സെക്രട്ടറി പി.വി.ദിവാകരന്‍ ക്ലാസെടുത്തു. താലുക്ക് സെക്രട്ടറി എം.ബാലന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.മോഹനന്‍, മാത്യു പുതുപറമ്പില്‍, കെ.പത്മനാഭന്‍, സി.എച്ച്.ബാലകൃഷ്ണന്‍, എ.പങ്കജാക്ഷന്‍, കെ.കമല, വി.വി.ചന്ദ്രശേഖരന്‍, പി.വി.രത്‌നാകരന്‍, പി.വി.ഗോവിന്ദന്‍, സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. എ.ശ്രീധരന്‍ സ്വാഗതവും കെ.ധര്‍മ്മന്‍ നന്ദിയും പറഞ്ഞു. തലശേരി താലുക്ക് സംഗമം എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ.ബൈജു പദ്ധതി വിശദീകരണം നടത്തി. സുധ അഴീക്കോടന്‍, കെ.പി.സജിത്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. വി.കെ.സുരേഷ്ബാബു, മനോജ് പഴശ്ശി എന്നിവര്‍ പരിസ്ഥിതിയും വികസനവും എന്ന വിഷയത്തില്‍ ക്ലാസെടുത്തു. കെ.പി.പ്രദീപ്കുമാര്‍ അധ്യക്ഷനായി. സി.സോമന്‍ സ്വാഗതവും കെ.ജയരാജ് നന്ദിയും പറഞ്ഞു. തളിപ്പറമ്പ്: എംവിആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആന്റ് ഹോസ്പിറ്റല്‍, ഫാര്‍മസി, വിഷ ചികിത്സാകേന്ദ്രം, പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കും സംയുക്തമായി ലോകപരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ഡയരക്ടര്‍ കറസ്‌പോണ്ടന്റ് പ്രൊഫ.ഇ.കുഞ്ഞിരാമന്‍ വൃക്ഷത്തൈ സ്‌നേക്ക് പാര്‍ക്കില്‍ നട്ടുകൊണ്ട് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ക്ലീന്‍ കാമ്പസ് പരിപാടി ഉദ്ഘാടനം ചെയ്തു. പാര്‍ക്കില്‍ വന്ന സന്ദര്‍ശകര്‍ക്ക് സൗജന്യമായി ഔഷധസസ്യവിതരണവും നടത്തി. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ.എ.കെ.മുരളീധരന്‍, ചീഫ് ഫിനാന്‍സ് ഓഫീസര്‍ വി.എ.രാജന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.വി.ദാമോദരന്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ജി.നാഗഭൂഷണം, മെഡിക്കല്‍ സൂപ്രണ്ട് ഡോ.സ്മിത, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സി.വി.ചിത്ര, വെറ്ററിനറി സര്‍ജന്‍ ഡോ.അഹമ്മദ് സിയ മേഹ്ത തുടങ്ങിയവര്‍ സംബന്ധിച്ചു. പയ്യാവൂര്‍: ചതിരംപുഴയിലെ മുപ്പതോളം യുവാക്കള്‍ മോണ്‍സണ്‍ പുളിമൂട്ടില്‍, അനില്‍ എര്‍ത്തായില്‍, ബെന്നി ആലുംകതടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ചതിരംപുഴ ടൗണും പരിസരവും ശുചീകരിച്ചു. ടൗണില്‍ വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു. പയ്യാവൂര്‍: കേരള വിദ്യാര്‍ത്ഥി യൂണിയന്‍ പയ്യാവൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ക്യാമ്പസ്സുകളില്‍ നടപ്പിലാക്കുന്ന ഗ്രീന്‍ കാമ്പസ് പദ്ധതിയുടെ ഉദ്ഘാടനം പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ബിനോയ് പൈസക്കരി ദേവമാതാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു. ബേബി നെട്ടനാനി പരിസ്ഥിതി സന്ദേശം നല്‍കി. ആന്‍സില്‍ വാഴപ്പള്ളി അധ്യക്ഷത വഹിച്ചു. ടോണി തുടിയംപ്ലാക്കല്‍, ജോസ്ബിന്‍ പറമുണ്ടയില്‍, ഷിബിന്‍ സിറിയക് എന്നിവര്‍ സംസാരിച്ചു. ഏഴിമല: ഏഴിമല നാവിക അക്കാദമിയില്‍ പരിസ്ഥിതിദിനം ആചരിച്ചു. നാവിക സേനാംഗങ്ങളും കുട്ടികളുള്‍പ്പെടെയുളള കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത ദിനാചരണ പരിപാടി ഡെപ്യൂട്ടി കമാന്റന്റ്റ് റിയര്‍ അഡ്മിറല്‍ എം.ഡി.സുരേഷ് വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത വിഭാഗങ്ങളിലായി ആയിരത്തിലധികം വൃക്ഷത്തൈകള്‍ അക്കാദമി വളപ്പില്‍ നട്ടുപിടിപ്പിച്ചു. ഐഎന്‍എ പ്രിന്‍സിപ്പാള്‍ റിയര്‍ അഡ്മിറല്‍ കെ.എസ്.വേണുഗോപാല്‍, ഏഴിമല സ്റ്റേഷന്‍ കമാന്‍ഡര്‍ ക്യാപ്റ്റന്‍ കമലേഷ് കുമാര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. പയ്യന്നൂര്‍: എരമം-കുറ്റൂര്‍ പഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വയജ്ഞത്തിന്റെ ഭാഗമായി ജനകീയ കൂട്ടായ്മയില്‍ മാതമംഗലം ടൗണ്‍ ശുചീകരിച്ചു. ഭരണസമിതിയുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, വ്യാപാരികള്‍, കുടുംബശ്രീ അംഗങ്ങള്‍, സ്വാശ്രയ സംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍, വാര്‍ഡ് ശുചിത്വ സമിതികള്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ കൂട്ടായി രംഗത്തിറങ്ങിയാണ് ശുചീകരണ പ്രവൃത്തി നടത്തിയത്. ടൗണിലെ ഓവുചാലുകള്‍, പൊതുസ്ഥലങ്ങള്‍, ഡിസ്‌പെന്‍സറി പരിസരം തുടങ്ങിയവയെല്ലാം വൃത്തിയാക്കിയ ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം നീക്കം ചെയ്തു. ശുചീകരണപ്രവൃത്തി സി.കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.സത്യഭാമ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ.കെ.പി.രമേശന്‍, എന്‍.പി.ഭാര്‍ഗ്ഗവന്‍, കെ.വി.ശ്രീനിവാസന്‍, കെ.സി.രാജന്‍, ഷൈനി വിജേഷ്, എം.ചന്ദ്രിക, പി.കെ.ദിവാകരന്‍, കെ.വി.സതീശന്‍, എം.പി.ദാമോദരന്‍, ടി.തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമീണ കേന്ദ്രങ്ങളിലും ശുചീകരണം നടന്നു. ശുചിത്വയജ്ഞത്തിന്റെ ഭാഗമായി ഏഴിനും എട്ടിനും പഞ്ചായത്തില്‍ ശുചിത്വസന്ദേശകലാജാഥ നടക്കും. 9 ന് വൈകുന്നേരം 3.30 ന് മാതമംഗലത്ത് രോഗപ്രതിരോധ ശുചിത്വശൃംഖല തീര്‍ക്കും. ജുലൈ ആദ്യം സമ്പൂര്‍ണ്ണശുചിത്വം പ്രഖ്യാപിച്ചുകൊണ്ട് വീടുകളില്‍ ശുചിത്വദീപം തെളിയിക്കും. പയ്യന്നൂര്‍: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് പയ്യന്നൂര്‍ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ പെരുമ്പ കേന്ദ്രീകരിച്ചു ശുചീകരണ പ്രവര്‍ത്തനങ്ങളും ജൈവ പച്ചക്കറിക്കായുള്ള വിത്തുകളും അനുബന്ധ സാമഗ്രികളുടെ വിതരണവും പയ്യന്നൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ.ശശി വട്ടക്കൊവ്വല്‍ നിര്‍വഹിച്ചു. യോഗത്തില്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ.പി.ജ്യോതി, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ വി.കെ.സജീവന്‍, ഷോ റൂം ഹെഡ് അഷ്മര്‍ ടി.കെ., മഹറൂഫ്.പി., ജനറല്‍ മാനേജര്‍ വി.പി.ശശികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.