കോഴിക്കോട്: മലാപ്പറമ്പ് എയുപി സ്കൂള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും.
അടിയന്തര പ്രാധാന്യമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ പ്രാധാന്യമുള്ള കേസല്ല ഇതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ജൂലൈയില്‍ അപ്പീൽ പരിഗണിക്കാമെന്നും പറഞ്ഞു. തുടർന്ന് സുപ്രീംകോടതി രജിസ്ട്രാറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ഹർജി തിങ്കളാഴ്ച പരിഗണിക്കാന്‍ തീരുമാനിച്ചത്.
ജൂണ്‍ എട്ടിനകം സ്കൂള്‍ അടച്ചുപൂട്ടണമെന്നാണ് ഹൈക്കോടതിയുടെ അന്ത്യശാസനം. ഡിജിപി, ജില്ലാ കലക്ടര്‍, സിറ്റി പൊലീസ് കമീഷണര്‍ എന്നിവരെ കക്ഷിചേര്‍ത്താണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: