പ്രകൃതിയെ സ്‌നേഹിച്ച് നാടും നഗരവും

Monday 6 June 2016 1:11 pm IST

മലപ്പുറം: ലോക പരിസ്ഥിതിദിനം തിരിച്ചറിവിന്റെ ദിനംകൂടിയായി മാറുകയായിരുന്നു. പ്രകൃതിയില്ലെങ്കില്‍ മനുഷ്യനില്ലെന്ന തിരിച്ചറിവ് സ്വയം ആര്‍ജ്ജിക്കുകയായിരുന്നു ഓരോരുത്തരും. ഒരു മരം നടുമ്പോള്‍ ഒരു തണല്‍ നടുകയാണെന്ന് പുതുതലമുറയെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു പ്രായമായവര്‍. പ്രായവ്യത്യാസമില്ലാതെ എല്ലാവരും പരിസ്ഥിതിദിനത്തിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. സന്നദ്ധസംഘടനകളും, ക്ലബ്ബുകളും, സര്‍വസ് സംഘടനകളും, സ്‌കൂളുകളും തുടങ്ങി എല്ലാവരും വൃക്ഷതൈകള്‍ നട്ടു. പ്രകൃതിയുടെ കോപമകറ്റാന്‍ ഈ വൃക്ഷങ്ങള്‍ സംരക്ഷിക്കുമെന്ന ഉറപ്പോടെയാണ് എല്ലാവരും തൈകള്‍ നട്ടത്. കൊളത്തൂര്‍: പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് കൊളത്തൂര്‍ വാര്‍ത്ത ഓണ്‍ലൈന്‍ വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈകള്‍ നട്ട് പരിസ്ഥിതിവാരാചാരണത്തിന് തുടക്കം കുറിച്ചു. മൂര്‍ക്കനാട് പഞ്ചായത്ത് പ്രസിഡന്റ് രാജഗാപാല്‍, വാര്‍ഡ് മെമ്പര്‍മാരായ രാജ്‌മോഹനന്‍, മുരളി മാസ്റ്റര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കുറുപ്പത്താല്‍ ടൗണില്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാരാചാരണത്തിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൊളത്തൂര്‍ വാര്‍ത്തയുടെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈകള് നടുകയും പൊതുജനങ്ങള്‍ക്ക് തൈകള്‍ വിതരണം ചെയ്യുകയും ചെയ്തു. വിവിധ സ്ഥലങ്ങളില്‍ നടന്ന പരിപാടികളില്‍ ഷമീര്‍ കൊളത്തൂര്‍, പി.എ.അലി കൊളത്തൂര്‍, ഫൈസല്‍ കാരയില്‍, നിഷാദ് കൊളത്തൂര്‍, ഷംസാദ് ഓണപ്പുട, അറഫ ഉനൈസ്, അല്‍ത്താഫ് കൊളത്തൂര്‍, സുബൈര്‍ പെരുമ്പള്ളി, ഷാഫി എന്നിവര്‍ നേതൃത്വം നല്‍കി. പുലാമന്തോള്‍: ലോക പരിസ്ഥിതിദിനത്തില്‍ സാമൂഹ്യവനവല്‍ക്കരണത്തിന്റെ ഭാഗമായി പുലാമന്തോള്‍ പഞ്ചായത്ത്തല ഉദ്ഘാടനം ചെമ്മലശ്ശേരി ഹെല്‍ത്ത് സെന്ററില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് വി.പി.മുഹമ്മദ് ഹനീഫ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഉഷ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മണികണ്ഠന്‍, രാജേഷ് ,ബ്ലോക്ക് മെമ്പര്‍മാരായ ഉസ്മാന്‍, വേലായുധന്‍ അദ്ധ്യാപകര്‍, ഹെല്‍ത്ത് സെന്റര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോഡൂര്‍:ചെമ്മങ്കടവ് പിഎംഎസ്എഎം. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ്. വളണ്ടിയര്‍മാര്‍ ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തണല്‍ മരങ്ങള്‍ നട്ടു. പരിപാടിയുടെ ഉദ്ഘാടനം ഒറ്റത്തറ ചാലാട് അങ്കണവാടിയില്‍ തൈനട്ട് ഗ്രാമപഞ്ചായത്തംഗം മച്ചിങ്ങല്‍ മുഹമ്മദ് നിര്‍വ്വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.കെ.ഹഫ്‌സല്‍ റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. പി. ഹംറാസ് മുഹമ്മദ്, എം ടി നസീബ തസ്‌നിം, എന്‍. കെ. സൈനുല്‍ ആബിദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കരുവാരക്കുണ്ട്: നളന്ദ കോളേജില്‍ പരിസ്ഥിതി ദിനാചരണം നടത്തി. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പോലീസ് സ്‌റ്റേഷനിലും, കോളേജ് കാമ്പസിലും ഹരിതവല്‍ക്കരണ പദ്ധതി തുടങ്ങി. വൃക്ഷ തൈ നടല്‍ ഉദ്ഘാടനം കരുവാരക്കുണ്ട് ഗ്രേഡ് എസ്‌ഐ എ.വേലായുധന്‍ നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ എ.പ്രഭാകരന്‍, സിപിഒമാരായ വി.വിജയന്‍, എ.പി അന്‍സാര്‍, സ്മിത എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.