നാദാപുരം: വാഹന പരിശോധനക്കിടെ വിദേശമദ്യം പിടികൂടി. ഇന്നലെ ഉച്ചയോടെ നാദാപുരം കയപ്പനച്ചിയില് വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘത്തെ കണ്ട് നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്ന്നാണ് വിദേശമദ്യം പിടികൂടിയത്. മുടവവന്തേരി പനാടത്താഴ റോഡില്‍ വച്ച് അഞ്ഞൂറ് മില്ലിലിറ്ററിന്റെ 40 കുപ്പി മദ്യമാണ് പിടികൂടിയത്. ഇതിനിടെ ബൈക്ക് ഉപേക്ഷിച്ച് മദ്യം കടത്തിയ ആള്കടന്നുകളഞ്ഞു.
ഉപേക്ഷിച്ച ബൈക്കിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍. ഉപേക്ഷിച്ച കെ എല്‍ 57 സി 65 46 നമ്പര്‍ ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു. താമരശ്ശേരി ഭാഗത്തേക്ക് കടത്തുകയായിരുന്ന മദ്യമാണ് പിടിച്ചെടുത്തതെന്നാണ് സൂചന. പ്രിവന്റീവ് ഓഫീസര്‍ എന്‍.കെ. വിനോദ്, സിവില്‍ ഓഫീസര്‍മാരായ ഷിജില്‍ കുമാര്‍ എന്‍.കെ, സുരേഷ് കുമാര്‍ സി.എം, രാജേഷ് കുമാര്‍ സി.കെ, ഡ്രൈവര്‍ പ്രജീഷ് സി.കെ. എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: