കോഴിക്കോട്: കോഴിക്കോട് കോര്പ്പറേഷന് മേയറായി തോട്ടത്തില്‍ രവീന്ദ്രന്. ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം തോട്ടത്തില്‍ രവീന്ദ്രനെ മേയറാക്കാന്‍ ധാരണയിലെത്തിയത്. എട്ടിന് ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായ എം.രാധാകൃഷ്ണന്റെ പേരും സെക്രട്ടേറിയറ്റില്‍ ചിലര്‍ ഉന്നയിച്ചെങ്കിലും ചര്‍ച്ചകള്‍ക്കൊടുവില്‍ തോട്ടത്തിന് അനുകൂലമായ തീരുമാനം ഉണ്ടാവുകയായിരുന്നു.
ഒന്‍പതിനാണ് മേയര്‍ തെരഞ്ഞെടുപ്പ്. മേയറായിരുന്ന വി.കെ.സി മമ്മദ്കോയ ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്നും എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടതിന് തുടര്‍ന്ന് രാജിവെച്ചതാണ് പുതിയ മേയറെ തെരഞ്ഞെടുക്കേണ്ടി വന്നത്.
ചക്കോരത്തുകുളം വാര്‍ഡില്‍ നിന്നും കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തോട്ടത്തില്‍ രവീന്ദ്രന് നേരത്തെ മേയര്‍, ഡപ്യൂട്ടി മേയര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: