ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അഞ്ചു സിപിഎമ്മുകാര്‍ അറസ്റ്റില്‍

Monday 6 June 2016 3:54 pm IST

നാദാപുരം: തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനത്തിനിടെ ബിജെപി പ്രവര്‍ത്തകരെ വീട്ടില്‍കയറി അക്രമിച്ച കേസില്‍ അഞ്ചു സിപിഎമ്മുകാരെ പോലീസ് അറസ്റ്റ്‌ചെയ്തു. സിപിഎം പ്രവര്‍ത്തകരായ കിഴക്കയില്‍ അനില്‍കുമാര്‍ (40), കുറ്റിയില്‍ റിനീഷ്(31), മീത്തലെ തയ്യുള്ളതില്‍ സുനീഷ്(30), മൊയിലോത്ത് സുരേഷ്(21), ഒതിയോത്ത് അനില്‍ കുമാര്‍ (31) എന്നിവരാണ് അറസ്റ്റിലായത്. ബിജെപി പ്രവര്‍ത്തകരായ ഇയ്യംകോട്ടെ കിഴക്കയില്‍ അനില്‍കുമാര്‍, അമ്മ പാറു, ഭാര്യ ജീവന, ദേവാംഗന, ശിവദേവ് എന്നിവരെയും തയ്യുള്ളതില്‍ സുനി, കുറ്റിയില്‍ സനീഷ്, എടവലത്ത് വിജിത്ത് എന്നിവരെ വീട്ടില്‍ കയറി അക്രമിക്കുകയും സ്വര്‍ണ്ണവും പണവും കവരുകയും വീട് അക്രമിക്കുകയും ചെയ്ത കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കല്ലാച്ചി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കുനേരെ വ്യാപക അക്രമമാണ് സിപിഎം അഴിച്ചുവിട്ടത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം നടത്തിയ ആഹ്ലാദപ്രകടനത്തിന്റെ മറവിലായിരുന്നു മിക്കയിടത്തും അക്രമം. വീടുകയറി അക്രമം നടത്തിയ സിപിഎമ്മുകാര്‍ സ്ത്രീകളെയും കുട്ടികളെയും വരെ വെറുതെവിട്ടില്ല. പാറു അമ്മയുടെ കമ്മലും പെന്‍ഷന്‍ പണവും വരെ അക്രമികള്‍ എടുത്തുകൊണ്ടുപോയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.