ഡമാസ്കസ്: സിറിയയില്‍ വ്യോമാക്രമണത്തില്‍ 16 പേര് കൊല്ലപ്പെട്ടു. ദേര്‍ ഇ സോര്‍ പ്രവിശ്യയിലെ വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ആക്രമണം നടത്തിയ യുദ്ധവിമാനങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ലണ്ടന്‍ ആസ്ഥാനമായ ഒബ്സര്‍വേറ്ററി വ്യക്തമാക്കിയതായി ഷിന്‍ഹുവ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഇസ്ലാമിക് സ്റ്റേറ്റിനെതിരേ റഷ്യന്‍ വ്യോമസൈന്യമാണ് ആക്രമണം നടത്തിയതെന്നു ഖ്വാസിം വിമത സംഘടന ആരോപിച്ചു. മരണസംഖ്യ 23 ആയി ഉയര്‍ന്നതായും സംഘടന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: