ആലപ്പുഴ: ജില്ലാ ടാക്സി ആന്റ് ലൈറ്റ് വെഹിക്കിള്‍സ് തൊഴിലാളികളുടെ കണ്വന്ഷന് ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി സി.ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ഹരിപ്പാട് മേഖലാ സെക്രട്ടറി സന്തോഷ് സ്വാഗതം പറഞ്ഞു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ശ്രീകുമാര്‍, അനിയന് സ്വാമിച്ചിറ എന്നിവര്‍ സംസാരിച്ചു. മാവേലിക്കര മേഖലാ സെക്രട്ടറി ജി.രാജീവ് നന്ദി പറഞ്ഞു.
ഭാരവാഹികളായി സന്തോഷ് ഹരിപ്പാട് (പ്രസിഡന്റ്), ബി. സുഭാഷ് (വൈസ് പ്രസിഡന്റ്), എം. സന്തോഷ്കുമാര്‍ (ജനറല്‍ സെക്രട്ടറി), ദിലീപ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: