കേന്ദ്രസര്‍വ്വകലാശാലയില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു

Monday 6 June 2016 8:56 pm IST

പെരിയ: കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ പരിസ്ഥിതി ശാസ്ത്രവിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു. കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) ജി. ഗോപകുമാര്‍ വൃക്ഷത്തൈകള്‍നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിന് ഇന്നത്തെ തലമുറ വഹിക്കേണ്ട പങ്കിനെക്കുറിച്ചും ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉദ്‌ബോധിപ്പിച്ചു. പരിസ്ഥിതി വിഭാഗം തലവന്‍ ഡോ. മുത്തുകുമാര്‍ മുത്തുച്ചാമി ചടങ്ങില്‍ സ്വാഗതം പറഞ്ഞു. 1972 ജൂണ്‍ 5-ാം തീയ്യതി സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക് ഹോമില്‍ നടന്ന 113 രാജ്യങ്ങള്‍ പങ്കെടുത്ത പരിസ്ഥിതി സമ്മേളനത്തിന്റെ തുടര്‍ച്ചായാണ് എല്ലാ വര്‍ഷവും ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് എന്ന് സ്വാഗതപ്രസംഗത്തില്‍ അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഉദ്ഘാടനത്തെത്തുടര്‍ന്ന് കലാലയത്തിലുടനീളം സ്റ്റാഫ് അംഗങ്ങളും വിദ്യാര്‍ത്ഥികളും വൃക്ഷത്തൈകള്‍ നട്ടു. ജയശ്രീ ഗോപകുമാര്‍, ഡോ.എ.ശക്തിവേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.