പാക്കിസ്ഥാനില്‍ സ്ഫോടനം: ഏഴ്‌ മരണം

Sunday 12 February 2012 11:54 am IST

ഇസ്ലാമബാദ്‌: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷവാര്‍ നഗരത്തിലുണ്ടായ സ്ഫോടനത്തില്‍ ഏഴ്‌ പേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച ടെലിവിഷന്‍ സെറ്റ്‌ വീടിനു സമീപം ഉപേക്ഷിച്ച ശേഷം റിമോള്‍ട്ട്‌ കണ്‍ട്രോള്‍ ഉപയോഗിച്ച്‌ സ്ഫോടനം നടത്തുകയായിരുന്നെന്ന് പോലീസ്‌ അറിയിച്ചു.
സ്ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.