ജിഷ വധക്കേസ്: പോലീസ് വിശദീകരണം മനുഷ്യാവകാശ കമ്മീഷന്‍ തള്ളി

Monday 6 June 2016 10:25 pm IST

തിരുവനന്തപുരം: ജിഷ വധക്കേസില്‍ പോലീസ് നല്‍കിയ വിശദീകരണം മനുഷ്യാവകാശ കമ്മീഷന്‍ തള്ളി. ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതില്‍ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി അതൃപ്തി രേഖപ്പെടുത്തി. രേഖകള്‍ പോലീസ് മേധാവി ജൂലൈ അഞ്ചിന് ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. കേസില്‍ എഫ്‌ഐആര്‍, ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ എന്നിവയാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. സംഭവം നടന്ന സ്ഥലം സീല്‍ ചെയ്തത് എപ്പോഴാണെന്നും താമസിച്ചതിനെക്കുറിച്ച് വിശദീകരിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. കേസ് ആദ്യം അനേ്വഷിച്ച പോലീസുദേ്യാഗസ്ഥരുടെ വിവരങ്ങളും അനേ്വഷിച്ചിരുന്നു. എന്നാല്‍, ഈ വിവരങ്ങള്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ ഉണ്ടായിരുന്നില്ല. അനേ്വഷണത്തില്‍ വീഴ്ചയുണ്ടായെങ്കില്‍ ചൂണ്ടിക്കാണിക്കാനാണ് ഇവ ആവശ്യപ്പെട്ടതെന്ന് ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അനേ്വഷണം ആവശ്യമില്ലെന്നും എഡിജിപി ബി. സന്ധ്യയെ അനേ്വഷണ ചുമതല ഏല്‍പ്പിച്ചിട്ടുണ്ടെന്നുമാണ് സംസ്ഥാന പോലീസ് മേധാവി കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകണത്തില്‍ പറയുന്നത്. ജിഷ വധക്കേസ് അനേ്വഷിക്കുന്നതില്‍ ആദ്യകാലത്ത് പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കമ്മീഷന്‍ വിലയിരുത്തി. ഇത് കൊലയാളി രക്ഷപ്പെടാന്‍ ഇടയാക്കി. പാവപ്പെട്ട പട്ടികവിഭാഗക്കാര്‍ മരിക്കുമ്പോള്‍ പോലീസുകാര്‍ക്ക് നടപടിയെടുക്കാന്‍ മടിയാണെന്ന് ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു. ജിഷ ഒരു ഉദാഹരണം മാത്രം. വീട്ടില്‍ നിന്ന് അതിരാവിലെ മോട്ടോര്‍ സൈക്കിളില്‍ റബര്‍ ടാപ്പിങ്ങിന് പോയ പട്ടികവിഭാഗക്കാരനായ തൊഴിലാളി വനത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരനേ്വഷണവും ഉണ്ടായില്ല, ജസ്റ്റീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.