വാഷിങ്ടണ്‍: ചൈനയുടെ ട്രംപ് ടോയ്ലറ്റ് പേപ്പറുകള്‍ അമേരിക്കയില്‍ പ്രസിദ്ധമാവുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ട്രംപിന്റെ പേരില്‍ ചൈനീസ് കമ്പനികള്‍ ഇറക്കിയിട്ടുള്ള ട്രംപ് ടോയ്ലറ്റ് പേപ്പറുകള്‍ പ്രശസ്തമായതായിട്ടാണ് പത്രറിപ്പോര്‍ട്ടുകള്‍. ‘ഡമ്പ് വിത്ത് ട്രംപ്’ എന്ന മുദ്രാവാക്യത്തോടെയാണ് നിരവധി ചെനീസ് കമ്പനികള്‍ ട്രംപ് ടോയ്ലറ്റ് പേപ്പറുകള്‍ ഉത്പാദിപ്പിക്കുന്നത്.
ട്രംപിന്റെ വിവിധ മുഖഭാവത്തോടെയുള്ള ടോയ്ലറ്റ് പേപ്പറുകള്‍ ആവശ്യംപോലെ തെരഞ്ഞെടുക്കാമെന്ന് സിന്‍ഹുവ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി മാസത്തോടെ ട്രംപ് ടോയ്ലറ്റ് പേപ്പറിന് ആവശ്യക്കാര്‍ ഏറിയതായി പ്രമുഖ ചൈനീസ് കമ്പനി പറയുന്നു. 5,000 റോളുകള്‍ക്കായുള്ള 50 ഓര്‍ഡറുകള്‍ ലഭിച്ചു.
ഇതിലേറെയും അമേരിക്കയില്‍ നിന്നുള്ളതായിരുന്നുവെന്ന് കമ്പനി സാക്ഷ്യപ്പെടുത്തുന്നു. 70ലേറെ ചൈനീസ് കമ്പനികള്‍ ഇത്തരത്തിലുള്ള ടോയ്ലറ്റ് പേപ്പറുകള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന് ചൈനീസ് ഓണ്‍ലൈന്‍ കമ്പനിയായ ആലിബാബ പറയുന്നു. ഇതൊരു ഗിഫ്റ്റായിട്ടാണ് ആളുകള്‍ ഇപ്പോള്‍ കണക്കാക്കുന്നത്. അമേരിക്കക്കാര്‍ ഇത് ആസ്വദിക്കുകയാണ്.
ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ അമേരിക്കയിലെ ജോലികള്‍ ചൈന തട്ടിയെടുക്കുകയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: