പുതുപ്പള്ളി : വെട്ടത്തുകവലയില്‍ സര്‍ക്കാരിന്റെ റോഡ് സംരക്ഷണ ഭിത്തി പൊളിച്ച് ഇരുമ്പ് വേലി പണിത കോണ്‍ഗ്രസ് നേതാവും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ റെജിമോന് ജോസെഫിന്റെ കയ്യേറ്റം വിവാദമാകുന്നു.
തന്റെ സ്വകാര്യ ഭൂമിയിലേക്ക്ഉള്ള മതിലിനു വേണ്ടി ആണ് ഇദ്ദേഹം മതില് പൊളിച്ചത് . ഈ ഭിത്തിക്ക് ഉള്ളിലേക്ക് കടക്കാന്‍ മാര്‍ഗതടസം ആകുന്നു എന്ന് പറഞ്ഞാണ് 12 വര്‍ഷമായ് നിലകൊള്ളുന്ന ബസ് കാത്തിരുപ്പ് കേന്ദ്രം പൊളിച്ചു മാറ്റിക്കാന്‍ ഇദ്ദേഹം ശ്രമിക്കുന്നത്.
റോഡ് സൈഡിലെ ഓടയുടെ മുകളില്‍ ഇരുമ്പ് കമ്പി വാര്‍ത്ത് സംരക്ഷണ ഭിത്തിയോട് ചേര്‍ക്കുകയാണ് ചെയ്തിരിക്കുന്നത്. നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് ചെയ്തിരിക്കുന്ന ഈ പ്രവര്‍ത്തിക്ക് എതിരെ ബിജെപി പുതുപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം ആരംഭിക്കുന്നു. ഈ കമ്പി വേലി പൊളിച്ചു മാറ്റി ഭിത്തി പഴയ പോലെ ആക്കാത്ത പക്ഷം ശക്തമായ സമരങ്ങള്‍ തുടങ്ങും എന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: