കണ്ണൂര്‍: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഈ വര്‍ഷത്തെ എക്സലന്‍സ് അവാര്‍ഡ് കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു (എഐഎംഎസ്) ലഭിച്ചു.
ജല-വായു മലിനീകരണ നിയന്ത്രണം, ഊര്‍ജ്ജ-ജല-പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയിലെ നേട്ടങ്ങള്‍; സാമൂഹിക പ്രതിബദ്ധതയില്‍ പൊതുജനോപകരപ്രദമായി നടപ്പിലാക്കിയ പദ്ധതികള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് അമൃത ഹോസ്പിറ്റലിന് അവാര്‍ഡ് ലഭിച്ചത്.
ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ശൈലജയില്‍ നിന്നു പേഷ്യന്റ്സ് സര്‍വീസ് ആന്‍ഡ് അഡ്മിനിസ്ട്രേഷന് ജനറല്‍ മാനേജര്‍ ബ്രഹ്മചാരിണി രഹ്ന സി. മുകുന്ദ് അവാര്‍ഡ് സ്വീകരിച്ചു. വാട്ടര്‍ ട്രീറ്റ്മെന്റ്ആന്ഡ് വേസ്റ്റ് മാനേജ്മെന്റ് വിഭാഗം ജനറല്‍ മാനേജര്‍ വി. രാജപ്പന്, സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ ആര്. ആര്. രാജേഷ് എന്നിവര്‍ ചടങ്ങില്‍ സന്നിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: