മാള്‍ ഓഫ് ജോയ് 11 മുതല്‍ കോട്ടയത്ത്

Monday 6 June 2016 10:43 pm IST

കോട്ടയം: ലോകോത്തര നിലവാരമുള്ള ഷോപ്പിംഗ് മാള്‍ ഒരുക്കി പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ ജോയ് ആലുക്കാസ് കോട്ടയം നഗരത്തില്‍. ബേക്കര്‍ ജംഗ്ഷനില്‍ ജൂണ്‍ 11ന് ഉദ്ഘാടനം ചെയ്യുന്ന മാളില്‍ ഷോപ്പിംഗ് കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ ബേസ്‌മെന്റില്‍ 3 നിലകളിലായി കാര്‍ പാര്‍ക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്. കോട്ടയം നിവാസികളുടെ ജീവിത നിലവാരവും ഷോപ്പിംഗ് ശീലവും ഉയര്‍ത്തുക എന്നതാണ് മാള്‍ ഓഫ് ജോയിയുടെ ലക്ഷ്യമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. രുചികരമായ ഇന്ത്യന്‍, കോണ്ടിനെന്റല്‍ വിഭവങ്ങള്‍ക്കായി ഇന്ത്യയിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ മഹാ ബെല്ലി മാളില്‍ പ്രവര്‍ത്തിക്കും. കോട്ടയത്തെ ലോകോത്തര മാളിനുശേഷം യുഎസ്എയില്‍ 4 ജോയ് ആലുക്കാസ് ഷോറൂമുകളാണ് അടുത്ത ലക്ഷ്യം. തുടര്‍ന്ന് തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും മാളുകള്‍ ആരംഭിക്കുമെന്നും ജോയ് ആലുക്കാസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.