പാലക്കാട്: സംസ്ഥാനത്തെ പ്രഥമ ബിജെപി എംഎല്‍എ ഒ. രാജഗോപാലിന് ജന്മനാട്ടില് ഊഷ്മള സ്വീകരണം. എന്‍ഡിഎ പാലക്കാട് ജില്ലാ കമ്മറ്റി നല്കിയ സ്വീകരണ യോഗത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സിപിഎമ്മിനെ നേരിടാന്‍ ബിജെപിക്കു മാത്രമേ കഴിയൂവെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തേക്കാള്‍ കൂടുതല്‍ വേരുള്ള പാര്‍ട്ടിയാണ് ബിജെപിയെന്നും അത് തെളിയിക്കുവാന്‍ കഴിഞ്ഞതായും ഒ. രാജഗോപാല്‍ പറഞ്ഞു.
ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവദാസന്‍ ആമുഖഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്, മധ്യമേഖലാ ജനറല്‍ സെക്രട്ടറി പി. വേണുഗോപാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി. ജയന്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍, നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സെക്രട്ടറി സുലൈമാന്‍, ബിഡിജെഎസ് ജില്ലാ സെക്രട്ടറി എ.എന്‍. അനുരാഗ്, ശ്രീകുമാരന്‍, ബിജെപി ജില്ലാ സെക്രട്ടറി എ.കെ. ഓമനകുട്ടന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി. ഭാസി, മഹിളാമോര്‍ച്ച ജില്ലാ അധ്യക്ഷ പി. സത്യഭാമ തുടങ്ങിയവര്‍ പങ്കെടുത്തു. കെ.ജി. പ്രദീപ്കുമാര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: