കാഞ്ഞങ്ങാട്ടെ അക്രമം: മൂന്ന് സിപിഎമ്മുകാര്‍ അറസ്റ്റില്‍

Monday 6 June 2016 11:03 pm IST

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പടിഞ്ഞാറെക്കര ഗ്രാമത്തില്‍ സിപിഎം ഗുണ്ടാ സംഘം ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകള്‍ ആക്രമിച്ച സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മാണിക്കോത്തെ പി. ജ്യോതിഷ്(20), തെക്കേപുറത്തെ പ്രവീണ്‍കുമാര്‍(19), പടിഞ്ഞാറെക്കരയിലെ പ്രതീഷ്(30) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനില്‍ബാബു, സിഐ യു.പ്രേമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഡിവൈഎസ്പി യെയും പോലീസുകാരെയും ആക്രമിക്കുകയും ബിജെപി പ്രവര്‍ത്തകന്‍ ഷാജിയുടെ വീട് ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതികളാണിവര്‍. കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനില്‍ബാബുവിനെയും പോലീസുകാരെയും ആക്രമിക്കുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തതിന് 50 ഓളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി പ്രവര്‍ത്തകന്‍ ഷാജിയുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ ആക്രമിക്കുകയും കുടുംബാംഗങ്ങളെ മര്‍ദ്ദിക്കുകയും ചെയ്തതിന് പ്രതീഷ്, രാഹുല്‍, പ്രവീണ്‍, ജ്യോതിഷ് തുടങ്ങി കണ്ടാലറിയാവുന്ന 30ഓളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.