കൊല്ലങ്കോട്: മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.എന്‍.ശേഷന് ജന്മശതാബ്ദി പുരസ്ക്കാരം മുതിര്‍ന്ന ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ.രാജഗോപാലിന് സമ്മാനിച്ചു. ടി.എന്‍.ശേഷന് ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പൊതുപ്രവര്‍ത്തന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് വ്യക്തിമുദ്രപതിപ്പിച്ചവര്ക്ക് ഏര്‍പ്പെടുത്തിയ 2016ലെ അവാര്‍ഡാണ് ഒ.രാജഗോപാലിന് സമര്‍പ്പിച്ചത്.
മുതലമട വെള്ളാരംകടവ് ആശ്രമത്തില്‍ സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് സ്വാമി സുനില്‍ദാസിന്റെ അദ്ധ്യക്ഷതയില്‍ ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന് നായര്‍ പുരസ്ക്കാരം നല്കി. മുന്‍ മന്ത്രി വി.സി.കബീര്‍, ജാര്‍ഖണ്ഡ് രാജകുടുബാംഗം പ്രിയങ്ക സിന്‍ഹ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശിവരാജന്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജി.പ്രദീപ് കുമാര്‍, ആണ്ടലാടി ഉണ്ണി നമ്പൂതിരി, സന്തോഷ് കരിമ്പുഴ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: