കോഴിക്കോട്: പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതില്‍ മാറിമാറിവരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എ. പ്രസാദ്. പന്തീരാങ്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എബിവിപി സംസ്ഥാന സ്കൂള്‍ തല അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
. കോഴിക്കോട് മലാപ്പറമ്പ് സ്കൂള്‍ ഉള്‍പ്പെടെയുള്ള വിഷയത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത് മാനേജ്മെന്റുകള്‍ക്ക് അനുകൂലമായ നിലപാടാണ്. പുതിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടും ഇതുതന്നെയെന്നാണ് കാണിക്കുന്നത്. സാധാരണക്കാര്‍ പഠനത്തിനായി ആശ്രയിക്കുന്ന പൊതുവിദ്യാഭ്യാസസ്ഥാപനങ്ങള് സംരക്ഷിക്കുന്ന രീതിയിലുള്ള നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ. ശരണ്‍, എ. പ്രസാദില്‍ നിന്ന് അംഗത്വം ഏറ്റുവാങ്ങി. ജില്ലാ കണ്‍വീനര്‍ വി.വി. ശ്രീഹരി അദ്ധ്യക്ഷത വഹിച്ചു. എബിവിപി സംസ്ഥാന സമിതി അംഗങ്ങളായ ഡി.എസ്. അഭിരാം, കെ. വിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു. അഖില്‍ സുഭാഷ് സ്വാഗതവും ശ്രീരാഗ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: