പിഞ്ചു സഹോദരങ്ങള്‍ പളളിക്കുളത്തില്‍ മുങ്ങി മരിച്ചു

Monday 6 June 2016 11:32 pm IST

കൊയിലാണ്ടി: ആറും എട്ടും വയസ്സുള്ള സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു. കാപ്പാട് പീടികക്കണ്ടിക്കുനി കബീര്‍- സബീന ദമ്പതികളുടെ മക്കളായ മുഹമ്മദ് അസീം (8), മുഹമ്മദ് അല്‍ദിന്‍ (6) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5.30 ഓടെ കാപ്പാട് ഹൈദ്രോസ് പള്ളിക്കുളത്തിലാണ് സംഭവം. വീടിന് സമീപത്തെ ഹൈദ്രോസ് പള്ളിയിലേക്ക് പോകാനായി തൊട്ടടുത്തുള്ള കുളത്തിലിറങ്ങി ദേഹശുദ്ധി വരുത്തുന്നതിനിടെയാണ് ദുരന്തം. കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കവെയാണ് ഇരുവരുടെയും ചെരുപ്പുകളും മറ്റും കുളത്തിന് സമീപം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ കുളത്തിലിറങ്ങി തെരച്ചില്‍ നടത്തി കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുസഹോദരങ്ങള്‍ : മുഹമ്മദ് അഫീഫ്, ആയിഷ ഇല്ലാഹിയ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൂന്നാം തരം വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് അസീം. അത്തോളി പ്രോഗ്രസീവ് സ്‌കൂള്‍ ഒന്നാം തരം വിദ്യാര്‍ത്ഥിയാണ് അല്‍ദിന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.