പ്രകാശനം ചെയ്തു

Tuesday 7 June 2016 12:22 am IST

കണ്ണൂര്‍: ആയുര്‍വ്വേദ സ്ത്രീ രോഗ ചികിത്സയില്‍ ശാസ്ത്രാധിഷ്ഠിതമായി പരിഷ്‌ക്കരിച്ച നവീന ചികിത്സാ പദ്ധതിയെ വിശദീകരിക്കുന്ന പുതിയ ഗ്രന്ഥമായ 'ആയുര്‍വ്വേദിക് ഗൈനക്കോളജി ഡിവൈസ്ഡ് ആന്റ് അപ്‌ഡേറ്റഡ്' പ്രകാശനം ചെയ്തതായി ഗ്രന്ഥ കര്‍ത്താവ് ഡോ.രമ്യാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്നത്തെ ആയുര്‍വ്വേദ ചികിത്സയില്‍ ശാസ്ത്രാധിഷ്ഠിത മാനദണ്ഡങ്ങള്‍ പരിശോധിക്കുകയോ പ്രയോജനപ്പെടുത്തകയോ ചെയ്യാതെ നടത്തുന്ന രോഗനിര്‍ണ്ണയവും ചികിത്സയും രോഗികളില്‍ അറിഞ്ഞും അറിയാതെയും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്നതായി ഇവര്‍ പറഞ്ഞു. ഇതിന് പരിഹാരം കാണാന്‍ ആയുര്‍വ്വേദത്തിലെ ശാസ്ത്രീയ ചികിത്സാ മാനദണ്ഡങ്ങളെക്കുറിച്ചുളള അറിവും പ്രായോഗിക ബുദ്ധിയും പ്രധാനമാണെന്നും സ്ത്രീ രോഗങ്ങളിലെ അവസ്ഥാ നിര്‍ണ്ണയവും ചികിത്സയും ശാസ്ത്രീയമായി കുറ്റമറ്റതാക്കാന്‍ പുതുതായി രചിക്കപ്പെട്ട ഗ്രന്ഥം പുതിയ വഴിത്തിരിവാകുമെന്നും മാഹി രാജീവ് ഗാന്ധി ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രഫസര്‍ കൂടിയായ ഡോ.രമ്യകൃഷ്ണന്‍ പറഞ്ഞു. താന്‍ ആരംഭിച്ച ആയുര്‍വ്വേദത്തിലെ സയന്‍സ് ബെയിസ് എവിഡെന്‍സ് ബെയിസ് എന്ന പഠന ചികിത്സാ രീതിക്ക് ദേശീയതലത്തില്‍ തന്നെ അംഗീകാരം നേടിയെടുക്കാന്‍ കേന്ദ്ര ആയുഷ് വകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ മാഹി രാജീവ് ഗാന്ധി ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിലെ തന്നെ പ്രഫസറും ഭര്‍ത്താവുമായ ഡോ.രാജ്കുമാറും സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.