കണ്ണൂര്‍: ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ലോക പരിസ്ഥിതിദിനത്തില്‍ ജൈവകൃഷിക്കാവശ്യമായ വിത്തുകള്‍, ഗ്രോബാഗ്, മാര്‍ഗ്ഗനിര്‍ദ്ദേശരേഖ തുടങ്ങിയവ അടങ്ങിയ സീഡ് കിറ്റ് വിതരണം ചെയ്തു. ഉദ്ഘാടനം കണ്ണൂര്‍ കൗണ്‍സിലറും ഹെല്‍ത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍ പേഴ്സണുമായ അഡ്വ.ഇന്ദിര രാംദാസിന് നല്കി നിര്‍വഹിച്ചു. ചടങ്ങില്‍ ഷോറൂം അസിസ്റ്റന്റ് ഹെഡ് രാജേഷ്, ജിഎം മുരളീധരന്, മറ്റ് മാനേജ്മെന്റ് അംഗങ്ങള്‍, ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: