കണ്ണൂര്‍: ജില്ലയില്‍ മാങ്ങാട്ടിടം, കരിവെളളൂര്‍-പെരളം, മൊകേരി, കല്ല്യാശ്ശേരി, കോട്ടയം, വളപട്ടണം, ചൊക്ലി, മുഴപ്പിലങ്ങാട്, ന്യൂമാഹി, പിണറായി, പാട്യം, അഞ്ചരക്കണ്ടി പഞ്ചായത്തുകള്‍ സമ്പൂര്‍ണ്ണ പ്രാഥമിക ശുചിത്വസംവിധാനമൊരുക്കി ഒഡിഎഫ് (ഓപ്പണ്‍ ഡഫിക്കേഷന് ഫ്രീ)പഞ്ചായത്തുകളായി പ്രഖ്യാപിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി കലക്ടറേറ്റില്‍ നടന്ന ആദരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രൊജക്ട് ഡയറക്ടര്‍ കെ.എം.ശശിധരന് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ മുഖ്യ പ്രഭാഷണവും സമ്മാനദാനവും നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്.നാരായണന് നമ്പൂതിരി, ശുചിത്വ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.കെ.ദിലീപ്, അസി.കോ ഓര്‍ഡിനേറ്റര്‍ ഇ.മോഹനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: