മഴക്കാല രോഗങ്ങള്‍: ഹോമിയോ ആശുപത്രികളില്‍ മരുന്ന് ലഭ്യം

Tuesday 7 June 2016 12:29 am IST

കണ്ണൂര്‍: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഹോമിയോ ആശുപത്രികളില്‍ പ്രതിരോധ മരുന്നും ഫലപ്രദമായ ചികിത്സയും ലഭ്യമാണെന്ന് ഡിഎംഒ (ഹോമിയോ) അറിയിച്ചു. ആദ്യഘട്ട പ്രതിരോധ മരുന്നുകള്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രി/ഡിസ്‌പെന്‍സറികളിലും എല്ലാ എന്‍എച്ച്എം ഹോമിയോ ഡിസ്‌പെന്‍സറികളിലും അംഗീകൃത യോഗ്യതയുളള സ്വകാര്യ ഡോക്ടര്‍മാരുടെ പ്രൈവറ്റ് ക്ലിനിക്കുകളിലും ജില്ലാ പകര്‍ച്ചവ്യാധി നിയന്ത്രണ സെല്ലിന്റെ മേല്‍ നോട്ടത്തില്‍ വിതരണം ചെയ്യും. പകര്‍ച്ചവ്യാധിയുണ്ടാവുകയാണെങ്കില്‍ വിദഗ്ധ പഠനം നടത്തി പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നതാണ്. ജില്ലാ പകര്‍ച്ചവ്യാധി നിയന്ത്രണ സെല്ലിന്റെ അനുമതിയില്ലാതെ പ്രതിരോധ മരുന്ന് വിതരണം ചെയ്യുവാന്‍ പാടില്ല. ജില്ലയിലെ പകര്‍ച്ചവ്യാധി നിയന്ത്രണ സെല്ലിന്റെ വിദഗ്ധസമിതി അംഗങ്ങള്‍ പകര്‍ച്ചവ്യാധി പടര്‍ന്ന്പിടിച്ച സ്ഥലം സന്ദര്‍ശിച്ച് രോഗികളെ പരിശോധിക്കുകയും നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ രോഗനിര്‍ണയവും, മരുന്ന് നിര്‍ണയവും നടത്തി സംസ്ഥാന പകര്‍ച്ചവ്യാധി നിയന്ത്രണ സെല്ലിന്റെ അംഗീകാരത്തോടുകൂടി പ്രതിരോധ മരുന്ന് വിതരണം നടത്തുകയും ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.