ഇരിട്ടി: ഈ ഭൂമിയിലെ ജീവന്റെ നിലപ്പിനാധാരമാണ് ഭൂമിക്ക് പച്ചക്കുട പിടിച്ചു നില്ക്കുന്ന വൃക്ഷങ്ങള്‍. ഒരു മിനുട്ട് നേരം വൃക്ഷങ്ങള്‍ തങ്ങള്‍ പുറത്തുവിടുന്ന ഓക്സിജന്‍ നിര്‍ത്തി വെച്ചാല്‍ പിന്നെ ഇവിടെ ജീവന്റെ കണികപോലും നിലനില്‍ക്കില്ലെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി പറഞ്ഞു. പായം നിവേദിതാ സേവാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടിയില്‍ മുഖ്യ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പരിപാടി ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ സത്യന് കൊമ്മേരി വൃക്ഷത്തൈ നാട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.പ്രകാശന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മനോഹരന് വയോറ, പ്രിയേഷ് വട്ട്യറ, യു.കെ.ജിതേഷ്, ടി.കെ.ജോര്‍ജ്ജ് കുട്ടി, ഷീല ഭാസ്കരന്, പി.ഹരിശ്രീ, ഗിരീഷ് കൈതേരി, കെ.രവീന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വൃക്ഷ തൈകളും, പഠനോപകരണങ്ങളും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: