തലശ്ശേരി: കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി മുരിക്കോളി ബാബു എന്ന ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വാതില്‍ ചവിട്ടിപ്പൊളിക്കുകയും ബാബുവിന്റെ സഹോദരി ശ്യാമളയെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ ബിജെപി പ്രതിഷേധിച്ചു. ന്യൂമാഹി പോലീസ് സ്റ്റേഷനിലെ എസ്ഐയും പോലീസുകാരും മദ്യലഹരിയിലാണ് അഴിഞ്ഞാട്ടം നടത്തിയതെന്നും സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. ന്യൂമാഹി പോലീസ് സ്റ്റേഷന് പരിധിയില്‍ അടുത്ത ദിവസങ്ങളിലായി പല അതിക്രമങ്ങള്‍ നടന്നിട്ടും ഒറ്റ സിപിഎം പ്രവര്‍ത്തകന്റെ പേരിലും കേസെടുക്കാത്ത പോലീസ് ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍പെടുത്തി സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുകയാണെന്നും പോലീസിന്റെ ഈ പക്ഷപാതനടപടിക്കെതിരെ പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പരിപാടികളുടമായി മുന്നോട്ടുപോകേണ്ടിവരുമന്നെന്നും ബിജെപി മണ്ഡലം കമ്മറ്റി മുന്നറിയിപ്പ് നല്കി. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് എന്‍.ഹരിദാസ്, ജനറല്‍ സെക്രട്ടറി കെ.എന്‍.മോഹനന്, എം.പി.സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: