ന്യൂദല്‍ഹി: ന്യൂനപക്ഷ സംവരണം സംബന്ധിച്ച് വിവാദ പ്രസ്ഥാവന നടത്തിയ കേന്ദ്ര നിയമമന്ത്രി സല്മാന് ഖുര്‍ഷിദിനെതിരെ നറ്റപറ്റിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഖുര്‍ഷിദിന്റെ നിലപാട് ഭരണഘടനാ സ്ഥാപനങ്ങളെ അപഹസിക്കലാണെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഖുര്‍ഷിദിന് മന്ത്രിസഭയില്‍ തുടരാന്‍ യാതൊരു അവകാശവുമില്ലെന്നും വിവാദ പ്രസ്ഥാവനയെ കുറിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ നിലപാട് വ്യക്തമാക്കണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: