പലിശനിരക്കുകള്‍ക്ക് മാറ്റമില്ല: രഘുറാം രാജന്‍

Tuesday 7 June 2016 11:13 pm IST

ന്യൂദല്‍ഹി: രാജ്യത്തെ ബാങ്കിടപാടു പലിശ നിരക്കുകള്‍ നിലവിലുള്ള 6.5 ശതമാനത്തില്‍ തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. റിപ്പോ നിരക്കുകള്‍ ആറുശതമാനമായി തുടരുമെന്നും മുംബൈയില്‍ പ്രതിമാസ വായ്പാവലോകന യോഗത്തില്‍ അദ്ദേഹം പറഞ്ഞു. 2017 ഏപ്രിലില്‍ നാണ്യപ്പെരുപ്പം അഞ്ചു ശതമാനമാക്കുകയാണ് ലക്ഷ്യം. 2016-17 സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് 7.5 ശതമാനത്തില്‍ താഴാതെ നിര്‍ത്തും, അദ്ദേഹം വ്യക്തമാക്കി. ആര്‍ബിഐ ഗവര്‍ണറായി തുടരണോ വേണ്ടയോയെന്നത് സര്‍ക്കാര്‍ തീരുമാനിക്കും. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ നേരമ്പോക്കുകള്‍ താന്‍ നശിപ്പിച്ചാല്‍ അത് ക്രൂരമായിപ്പോകും- സെപ്തംബറില്‍ വിരമിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് രഘുരാം രാജന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.