കോഴിക്കോട്: ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി സിവില്‍ സ്റ്റേഷന് ഹെഡ്പോസ്റ്റാഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന സ്മൈല്‍ എന്ന സെന്ററിന്റെ വെബ്സൈറ്റ് ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 ന് നടക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.
2014 ല്‍ പ്രവര്‍ത്തനം ആരംഭിച്ച് സ്മൈലിന്റെ മുന്നോട്ടുള്ള പ്രയാണത്തിനായി പൊതുസമൂഹത്തിന്റെ സഹായം തേടുകയാണ് സ്മൈല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിക്കും സ്മൈല്‍ തുടക്കമിടുകയാണ്. സാമ്പത്തികമായി സഹായിക്കാന്‍ പ്രാപ്തിയുള്ളവര്‍ മുന്നോട്ടുവരണമെന്നും സ്കൂള്‍ മാനേജിംഗ് ട്രസ്റ്റി എ.കെ. സൈനബ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പിടിഎ ഭാരവാഹികളായ സി ദയാനന്ദന്, ഒ. രജനി, ഹമീദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: