നാദാപുരം: തെരഞ്ഞെടുപ്പു വിജയാഹ്ലാദപ്രകടനത്തിന്റെ മറവില്‍ പേരില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടാക്രമിക്കുകയും കൊള്ള നടത്തുകയും ചെയ്ത് അഞ്ചു സിപിഎമ്മുകാര്‍ അറസ്റ്റിലായി. ബിജെപി പ്രവര്‍ത്തകരായ ഇയ്യംകോട്ടെ കിഴക്കയില്‍ പാറു, കിഴക്കയില്‍ ജീവന, അനില്‍, ദേവാംഗന, ശിവദേവ് എന്നിവരെ ആക്രമിക്കുകയും സ്വര്‍ണ്ണവും, പണവും കവരുകയും ചെയ്ത കേസ്സിലാണ് പ്രതികളായ മൊട്ടേമ്മല്‍ അജേഷ്, ചാത്തമങ്ങലന്റെവിട അക്ഷയ്, പുത്തന്‍പുരയില്‍ ഷൈജു, കുറ്റിയില്‍ ഷഖില്‍, പൊയില്‍ ലിപിന്‍ എന്നിവരെ നാദാപുരം പോലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയിതു. ഇന്നലത്തെ ജന്മഭൂമിയില് പ്രതികളുടെ പേര് തെറ്റായി പ്രസിദ്ധീകരിച്ചതില്‍ ഖേദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: