കോഴിക്കോട്: വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന കുന്നത്തറ ടെക്സ്റ്റൈല്‍സ്, മാനാഞ്ചിറയിലെ കോമണ്‍ വെല്‍ത്ത് ഫാക്ടറി തുടങ്ങി ജില്ലയിലെ പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കോഴിക്കോട് ജില്ലാ ഇന്‍ഡസ്ട്രിയല്‍ മസ്ദൂര്‍ സംഘം -ബിഎംഎസ് ജില്ലാ വാര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ വ്യവസായ സ്ഥാപനങ്ങളില്‍ സമരം നടത്തിക്കൊണ്ടിരുന്ന ഇടതുപക്ഷവും അവരുടെ തൊഴിലാളി സംഘടന നേതാക്കളും ഭരണ സിരാകേന്ദ്രത്തില്‍ എത്തിയത് കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികളുടെ വോട്ട് വാങ്ങിയിട്ടാണ്. അതുകൊണ്ട് ജോലി നഷ്ടപ്പെട്ട നൂറുകണക്കിന് തൊഴിലാളികള്‍ക്ക് ആശ്വാസമേകാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി പി. പരമേശ്വരന് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.പി. സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. കെ. റീജ, സുബേധ് കെ, എന്നിവര്‍ സംസാരിച്ചു. യൂണിയന് ജനറല്‍ സെക്രട്ടറി കെ. ശ്രീകുമാര്‍ സ്വാഗതവും വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എം.പി. സുരേഷ്ബാബു(പ്രസിഡന്റ്), റീജ കെ, സതീശന് കെ.ടി (വൈസ് പ്രസിഡന്റുമാര്‍), കെ. ശ്രീകുമാര്‍ നന്മണ്ട(ജനറല്‍ സെക്രട്ടറി), കെ.ടി. വിനോദ്കുമാര്‍, സതീഷ് കെ, ശ്രീജ പി. (ജോയന്റ് സെക്രട്ടറിമാര്‍), കെ. സുബോധ് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: