സ്‌കൂള്‍ വാഹനം അപകടത്തില്‍പെട്ടു; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Tuesday 7 June 2016 1:31 pm IST

അഞ്ചാലുംമൂട്: മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂള്‍ വാഹനം അപകടത്തില്‍പ്പെട്ടു. ട്രിനിറ്റി ലൈസിയം, മൗണ്ട് കാര്‍മ്മല്‍, ദേവമാതാ സ്‌കൂളുകളിലെ എട്ടുകുട്ടികളുമായി വന്ന മിനിവാനാണ് തിങ്കളാഴ്ച രാവിലെ ഒമ്പതിന് മതിലിലെ വെങ്കേക്കരയില്‍ അപകടത്തില്‍പ്പെട്ടത്. അമിതവേഗതയിലായിരുന്ന സ്‌കൂള്‍വാന്‍ മറ്റൊരു വാഹനത്തെ മിറകടക്കാന്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന പെട്ടിഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പെട്ടിഓട്ടോപൂര്‍ണ്ണമായും തകര്‍ന്നു. പെട്ടിഓട്ടോയില്‍ ഇടിച്ച വാഹനം സമീപത്തെ മതിലും തകര്‍ത്താണ് നിന്നത്. വാനിലുണ്ടായിരുന്ന സ്‌കൂള്‍ കുട്ടികളായ കാഞ്ഞാവെളി ശ്രീരംഗത്തില്‍ അദൈ്വത് (13), നീരാവില്‍ ചിറയില്‍ മംഗലത്ത് രുദ്ര (6), മണലിക്കട ജോസ്'വനത്തില്‍ ആല്‍ബിന്‍ (8), കാഞ്ഞാവെളി വയലില്‍ വീട്ടില്‍ സഹോദരങ്ങളായ ടെസ്സി (11), ടെറന്‍സ്(13) എന്നിവര്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റു. ഇവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെസിക്ക് കൈയ്ക്ക് പൊട്ടലുണ്ട്. തൃക്കടവൂര്‍ കുന്നുംപുറത്തു പോയിയുടെ ഉടമസ്ഥതയിലുള്ള ഡിവൈന്‍ എ വാനാണ് അപകടത്തില്‍പ്പെട്ടത്. മതിലില്‍ പാലവിള കിഴക്കതില്‍ വിജയകുമാറിന്റെ ഓട്ടോറീക്ഷയാണ് പൂര്‍ണമായി തകര്‍ന്നത്. സിവൈഎംഎ ല്രൈബറി കെട്ടിടത്തിന്റെ മതിലാണ് തകര്‍ന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.