ബഹറിന്‍ കേരളീയ സമാജം: പുതിയ കമ്മിറ്റി ഒമ്പതിന് സ്ഥാനമേല്‍ക്കും

Tuesday 7 June 2016 2:09 pm IST

ബഹറിന്‍ കേരളീയ സമാജം വനിതാ വേദിയുടെ 2016-2017 വര്‍ഷത്തെ കമ്മിറ്റിയുടെ ഔദ്യോഗികമായ സ്ഥാനാരോഹണം ജൂണ്‍ ഒമ്പത് വ്യാഴാഴ്ച്ച രാത്രി 8.15 നു സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കും. മോഹിനി തോമസ്‌ പ്രസിഡന്റും ബിജി ശിവകുമാര്‍ ജനറല്‍ സെക്രട്ടറിയും ആയുള്ള 15 അംഗ കമ്മിറ്റി ആണ് വ്യാഴാഴ്ച്ച സ്ഥാനാരോഹണം ചെയ്യപ്പെടുന്നത്. പ്രശസ്ത സിനിമ താരം ശ്രീമതി സീമ മുഖ്യാതിഥിയും തട്ടതിന്‍ മറയത് ഫയിം ഇഷ തല്‍വാര്‍ സ്പെഷ്യല്‍ അതിഥിയും ആയിരിക്കുന്ന ചടങ്ങില്‍ കാനറ ബാങ്ക് ബഹറിന്‍ ശാഖ സി ഇ ഓ ശ്രീമതി ഗീതിക ശര്‍മ വിശിഷ്ടാഥിതിയും ആയിരിക്കും. സമാജം പ്രസിഡന്റ്‌ ശ്രി പി വി രാധാകൃഷ്ണപിള്ള ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി വനിതാ വേദി കോ-ഓര്‍ഡിനേറ്റര്‍ ഫ്രാന്‍സിസ് കൈതാരത്ത് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇതിനോടകം തന്നെ വനിതാ വേദി Helath and Happiness എന്ന പേരില്‍ യോഗ ക്ലാസ്സ്‌ സംഘടിപിച്ചു കൊണ്ട് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. ആരോഗ്യ ശിബിരം എന്ന പേരില്‍ നടത്തപെടുന്ന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സിന്‍റെ ഭാഗമായി നടത്തിയ യോഗ ക്ലാസ്സില്‍ കൊച്ചിന്‍ ആസ്റ്റെര്‍ മെഡിക്കല്‍സിലെ ന്യുറോളജി സര്‍ജന്‍ ഡോ. ദിലീപ് പണിക്കര്‍ നടത്തിയ ക്ലാസ്സ്‌ , ലേബര്‍ ക്യാമ്പ്‌ സന്ദര്‍ശിച്ചു നടത്തിയ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ എന്നിവ ശ്രദ്ധേയമായി. വനിതകള്‍ക്കായുള്ള തയ്യല്‍ ക്ലാസ്സ്‌ പ്രവര്‍ത്തനവും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. യോഗ ക്ലാസ്സ്‌ ജൂണ്‍ പകുതിയോടെ ആരംഭിക്കുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു. കമ്മിറ്റി അംഗങ്ങള്‍ മോഹിനി തോമസ്‌ - പ്രസിഡന്റ്‌ ബിജി ശിവ – ജനറല്‍ സെക്രട്ടറി സുമിത്ര പ്രവീണ്‍ - വൈസ് പ്രസിഡന്റ്‌ ബീന ആഷിലി – അസിസ്റ്റന്റ്‌ സെക്രട്ടറി ഫാത്തിമ ഖമിസ് – ട്രഷറര്‍ ജോസ്മി ലാലു – കലാ വിഭാഗം സെക്രട്ടറി ഷീജ പ്രദീപ്‌ - സ്പോര്‍ട്സ് & വെല്‍ഫയര്‍ സെക്രട്ടറി പ്രിയ സുനില്‍ - അക്ടിവിറ്റി സെക്രട്ടറി റാണി രഞ്ജിത്ത് – മെമ്പര്‍ഷിപ് സെക്രട്ടറി ഉഷ ഗോവിന്ദന്‍ - Continuity മെമ്പര്‍ ശ്രീദേവി വിജു – മെമ്പര്‍ രജിത അനി- മെമ്പര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.