തിലാന്നൂര്‍: തിലാന്നൂര്‍ യുപി സ്കൂള്‍ ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണവും ബോധവത്കരണ ക്ലാസും നടത്തി. വൃക്ഷത്തൈ വിതരണം കണ്ണൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ എം.രാജീവന് നിര്‍വഹിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവര്ത്തകന് ഭാസ്കരന് വെള്ളൂര്‍ ബോധവത്കരണ ക്ലാസ് നടത്തി. പരിസ്ഥിതി ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനംനേടിയ കെ.അമൃത, എം.അനുരാഗ് എന്നിവര്‍ക്ക് പിടിഎ പ്രസിഡണ്ട് ഷീബാ ഷാജി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് എം.പി.പത്മജ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി അരവിന്ദാക്ഷന്, സി.മനോജ് എന്നിവര്‍ സംസാരിച്ചു. കെ.വി.ജയരാജന് സ്വാഗതവും രാജിത്ത് കുളവയല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: