വിവരംകെട്ട കായികമന്ത്രിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം: കെ.സുധാകരന്‍

Wednesday 8 June 2016 11:52 am IST

കണ്ണൂര്‍: അമേരിക്കന്‍ ബോക്‌സറായിരുന്ന മുഹമ്മദലിയെക്കുറിച്ചും കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ നിരോധനം നിലനില്‍ക്കെ പാര്‍ക്ക് നിര്‍മ്മിക്കുമെന്നും പ്രഖ്യാപിച്ച കായിക മന്ത്രിയായ ഇ.പി.ജയരാജനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ കണ്ടല്‍ പാര്‍ക്ക് ആരംഭിക്കാന്‍ പറ്റൂവെന്നുപോലും അറിയാതെ സംസ്ഥാനത്ത് അധികാരത്തിലെത്തിയതിന്റെ ഹുങ്കില്‍ വിവരംകെട്ട ഭാഷയില്‍ ജയരാജന്‍ വായില്‍ തോന്നിയത് വിളിച്ചു പറയുകയാണെന്നും സുധാകരന്‍ പറഞ്ഞു. കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ് തനിക്കെന്ന് പറഞ്ഞ ജയരാജന്‍ ഇത്തരം വിഡ്ഡിത്തങ്ങള്‍ കെട്ടി എഴുന്നള്ളിക്കുന്ന ആര്‍ക്കാണ് കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയെന്ന് സ്വയം ചിന്തിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.