ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ നിയമത്തിന് അതീതമായി സംസാരിക്കരുതെന്ന് എഐസിസി നിര്‍ദ്ദേശം നല്കി. സംവരണത്തിനുള്ളില്‍ മുസ്ലീങ്ങള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര നിയമമന്ത്രി സല്മാന് ഖുര്‍ഷിദിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രപതിക്ക് കത്തയച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്. ഖുര്‍ഷിദ് വിവാദം ഉയര്‍ന്ന ശേഷം ആദ്യമായാണ് കോണ്‍ഗ്രസ് പ്രതികരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന് എന്നത് ഒരു ഭരണഘടനാ സ്ഥാപനമാണ്. അതുകൊണ്ട് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കെതിരായി പരാമര്‍ശം നടത്തുന്ന നേതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: